'[വാക്ക് ചിന്തിച്ചുപയോഗിക്കുക ; തെരഞ്ഞെടുപ്പ്കാലം പ്രത്യേകിച്ചും]
        നാക്കും വാക്കും
            ------------------
കവിത --ലോഹിതാക്ഷന്‍ പുന്നശ്ശേരി (9947595696)

നാപ്പിഴ വന്നാലെന്ത് പിഴ ?
നാലാള്‍ മുമ്പില്‍ മാപ്പ് പിഴ !/
നാക്ക് കുഴഞ്ഞ് മറിഞ്ഞ് പറഞ്ഞത്,
നാണിക്കാതെ പറഞ്ഞാലെന്താ ? /
നന്നായോര്‍ത്ത് നന്മയെയോര്‍ത്ത് ,
നാവിലുറച്ച് പറഞ്ഞാലെന്താ ?/

നാപ്പിഴ വന്നാല്‍ നാലാള്‍ പറയും ,
നാലാള്‍,നാല്പത്,നാനൂറാകും ;
നാട്ടിലിതെത്ര വിപത്താകും ?/
      പൊട്ടിയ വള്ളിയിലാഞ്ഞു പിടിച്ചാല്‍,
പൊട്ടിത്തകരും പൊട്ടനുമറിയാം /
നീരില്ലാത്തൊരു പാരിനു 
തുല്യം,
നേരില്ലാത്തൊരു വാക്കും വിഫലം/
നാക്കിലഹങ്കാരത്തിര വന്നാല്‍ ,
ഊക്കാലൊക്കെ നടത്താന്‍ മോഹം !/
എത്ര കിരീടം താഴെ വീണും ;
ചിത്രവധങ്ങള്‍ എത്ര നടന്നു ?
വീട്ടിന്നുടമകള്‍,നാട്ടിന്നുടമകള്‍,
നാക്കില്‍ വാക്ക് തൊടുക്കുന്നേരം ,
ഒാര്‍ക്കണമേ യീ/
ഊക്കനബദ്ധം !!