മലബാർ എക്​സ്​പ്രസിൽ തീപിടിത്തം

   17 𝙹𝙰𝙽 2021


തിരുവനന്തപുരം: മംഗലാപുരം - തിരുവനന്തപുരം മലബാർ എക്​സ്​പ്രസിന്‍റെ ഫ്രണ്ട്​ ലഗേജ്​ വാനിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ ഏഴേ മു​ക്കാലോടെയാണ്​ തീപിടിച്ചത്​.


തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ വർക്കലക്ക്​ സമീപം യാത്രക്കാർ ചെയിൻ വലിച്ചു നിർത്തുകയായിരുന്നു. പെട്ടെന്ന് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. തീ പൂർണ്ണമായും അണച്ചെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി.

/