പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ അപേക്ഷകൾ നൽകുന്നത് മുതൽ കണക്ഷൻ ലഭിക്കുന്നതു വരെയുള്ള നടപടിക്രമങ്ങൾക്കായി കെ എസ് ഇ ബി നിർമ്മിച്ച വെബ് പോർട്ടലിന് ഉചിതമായ പേരു നിർദ്ദേശിക്കാമോ എന്ന ഫെയ്സ്ബുക്ക് പേജിലെ ചോദ്യത്തിന് ആയിരക്കണക്കിന് മറുപടികളാണ് ലഭിച്ചത്.
ഇ കിരൺ എന്ന പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായി ഈ പേര് കമന്റായി കുറിച്ച ശ്രീമതി കൃഷ്ണ പ്രിയയാണ് ഈ മത്സരത്തിലെ വിജയി. കൃഷ്ണപ്രിയക്ക് 5000 രൂപ സമ്മാനമായി ലഭിക്കും.


0 അഭിപ്രായങ്ങള്‍