ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം
26 / 01/2021
കോഴിക്കോട്: കേരള സർക്കാരിന്റെ ഇലക്‌ട്രിക് വാഹനനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായി പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ വരുന്നു. അനെർട്ടും കേന്ദ്ര ഊർജമന്ത്രാലയവും ചേർന്നാണ് എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലമുള്ള സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആദ്യഘട്ടത്തിൽ പദ്ധതിയിൽ പങ്കാളികളാകാം. സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാതെയുള്ള സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താം. നിഴൽരഹിത സ്ഥലം ലഭ്യമാണെങ്കിൽ അവിടെ സൗരോർജസംവിധാനവും
ഒരുക്കണം. കൂടാതെ പ്രധാനറോഡ് അരികിലെ 510 സെന്റ് വരെ സ്ഥലം പത്തുവർഷത്തേക്ക് അനെർട്ടിന് വാടകയ്ക്ക് നൽകാം. സ്ഥലം ലഭ്യമായ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും അനെർട്ട് ജില്ലാ ഓഫീസുമായോ ഇ-മൊബിലിറ്റി സെല്ലുമായോ ബന്ധപ്പെടണം.
ഫോൺ: അനെർട്ട് കോഴിക്കോട് 9188119411, ഇ മൊബിലിറ്റി, തിരുവനന്തപുരം: 9188119427.


0 അഭിപ്രായങ്ങള്‍