നരിക്കുനി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
നരിക്കുനി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാൻ ആയി ജൗഹർ പൂമംഗലത്തെയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസ്സൺ ആയി ജസീല മജീദിനേയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർപേർസ്സൺ ആയി ഉമ്മുസൽമ കുമ്പളത്തിനേയും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസ്സൺ ആയി മിനി പുല്ലങ്കണ്ടി യേയും തിരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേനിംഗ് ഓഫീസർ നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. എതിരില്ലാതെയാണ് എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം (കുണ്ടായി) ഒന്നാം വാർഡിൽ നിന്നും , ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല മജീദ് (പന്നിക്കോട്ടൂർ) രണ്ടാം വാർഡിൽ നിന്നും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമ്മുസൽമ കുമ്പളത്ത് (പാലോളി ത്താഴം) എട്ടാം വാർഡിൽ നിന്നും വിജയിച്ച മെമ്പർമാർ ആണ്.




0 അഭിപ്രായങ്ങള്‍