സുഗതകുമാരി ടീച്ചർ 'അനുസ്മരണം നടത്തി :-



പി.സി പാലം . :- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പി സി പാലം എ.യു.പി സ്കൂളിൽ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചർ അനുസ്മരണം സംഘടിപ്പിച്ചു. 

പ്രശസ്ത ഗാന രചയിതാവും, കവിയുമായ രമേശ് കാവിൽ അനുസ്മരണ പ്രഭാഷണം ഉൽഘാടനം ചെയ്തു ,   ചടങ്ങിൽ പി ടി എ പ്രസിഡണ്ട്  ഷൈജു കൊന്നാടി  അധ്യക്ഷത വഹിച്ചു. പി.ടി എ പ്രതിനിധികളായ  ആനന്ദ്,  പി.കെ ഷാജി  അധ്യാപകരായ സുജാത .മുഹമ്മദ്.അനുശ്രീ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ അനുസ്മരണ പ്രഭാഷണങ്ങളും കവിതാലാപനവും നടന്നു.വിദ്യാർത്ഥിയായ നൈസാം ഫാറൂഖിൻ്റെ വേർപാട് എന്ന കവിതയുടെ പ്രകാശനവും നടന്നു ,പ്രധാന അധ്യാപകൻ ബിനോയ് സ്വാഗതവും ,

   കെ.സൗമ്യ നന്ദിയും പറഞ്ഞു ,