നരിക്കുനി ബസ് സ്റ്റാൻ്റിലെ കംഫർട്ട്  സ്റ്റേഷന് പൂട്ടി: 

പൊതു ഇടം മലിനമാക്കി ജനം, =

നരിക്കുനി: നരിക്കുനി ബസ് സ്റ്റാൻറിലെ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത് യാത്രക്കാർക്ക് വിനയാകുന്നു, മെഡിക്കൽ കോളേജിലേക്ക് അടക്കം നഗരത്തിലേക്ക് ഒട്ടേറെ സ്വകാര്യ ബസുകൾ കയറി ഇറങ്ങുന്ന സ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷനാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പെ അടച്ചു പൂട്ടിയത്.പുരുഷന്മാരായ യാത്രക്കാർ പൊതു ഇടം ഉപയോഗിച്ച് കാര്യസാധ്യത നേടുമ്പോൾ, സ്ത്രീകളും കുട്ടികളുമായ യാത്രക്കാരാണ് വിഷമവൃത്തത്തിലാകുന്നത്. സ്കൂളുകളിൽ എസ്.എസ്.എൽ.സി.ക്ലാസും ,പ്ലസ്ടു ക്ലാസും, കോളേജുകൾ തുറന്നതും കൂടിയാവുകയും, സ്വകാര്യ ബസുകൾ ഓടി തുടങ്ങുകയും ചെയ്തതോടെ യാത്രക്കാരുടെ വരവും ഗണ്യമായി വർദ്ധിച്ചു.കൂടാതെ അനധികൃത കെട്ടിടങ്ങളിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളും ഈ കംഫർട്ട് സ്റ്റേഷനെയായിരുന്നു ആ ശ്രയിച്ചിരുന്നത് ,സ്റ്റാൻ്റിൻ്റെ പിറകിലേക്ക് ഓടുന്ന യാത്രക്കാർക്കും ,അന്യ സംസ്ഥാന തൊഴിലാളികളും  അടച്ചു പൂട്ടിയ കംഫർട്ട് സ്റ്റേഷൻ കാണുമ്പോൾ തൊട്ടടുത്ത വിജനമായ സ്ഥലം ഉപയോഗപ്പെടുത്തി കാര്യം സാധിക്കുന്നു.കൊറോണ ,പക്ഷിപ്പനി ,ഷി ഗല്ലയെക്കൂടാതെ മറ്റ് സാംക്രമിക രോഗങ്ങൾ പടരുന്ന കാലത്താണ് ആരോഗ്യ വകുപ്പിൻ്റെയും ,പഞ്ചായത്ത് അധികൃതരു ടെയും മൂക്കിനു താഴെ മൂത്രം തളം കെട്ടി നിൽക്കുന്ന കാഴ്ച, ലോക് ഡൗൺ കാലത്ത് യാത്രക്കാരുടെ വരവ് കുറഞ്ഞതോടെ കംഫർട്ട് സ്റ്റേഷൻ്റെ വരുമാനം കുറഞ്ഞതാണ് കരാറുകാരൻ ഉപേക്ഷിക്കാൻ കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം: