കൊറോണ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം
കോഴിക്കോട് അരയിടത്തുപാലത്തിനു സമീപത്തെ സിൽക്ക് മന്ദിർ എന്ന സ്ഥാപനത്തിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രസ്തുത വസ്ത്രശാല ജനുവരി 23നും 30 നും ഇടയിൽ സന്ദർശിച്ച വ്യക്തികൾ ജില്ലാ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന കൊറോണ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം.
പനി, ചുമ, ജലദോഷം, ശരീരവേദന എന്നീ ലക്ഷണങ്ങൾ ഉള്ളവർ സ്വമേധയാ ക്വാറന്റിനിൽ പോവുകയും ആർ ടി പി സി ആർ ടെസ്റ്റിന് വിധേയമാകേണ്ടതുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈ സ്ഥാപനത്തിലെ കൊറോണ പോസിറ്റീവായ വ്യക്തികളുമായി സമ്പർക്കം ഉള്ള മുഴുവൻ ജീവനക്കാരും സ്വയം ക്വാറന്റിനിൽ പ്രവേശിക്കണം. ഇവർ തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിലോ കൊറോണ കൺട്രോൾ സെല്ലിലോ വിവരം അറിയിക്കുകയും ആർ ടി പി സി ആർ ടെസ്റ്റ് വിധേയമാകേണ്ടതുമാണ്. സർക്കാർ ആശുപത്രികളിൽ ആർ ടി പി സി ആർ ടെസ്റ്റ് പൂർണമായും സൗജന്യമായിരിക്കും. കൊറോണ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പറുകൾ 0495 2371471, 2376063, 2378300.


0 അഭിപ്രായങ്ങള്‍