രണ്ടാം ശനിയാഴ്ച സഹ.ബാങ്കുകൾക്ക് അവധി
കേരളത്തിലെ പ്രാഥമിക സഹകരണബാങ്കുകൾക്കും സഹകരണ സൊസൈറ്റികൾക്കും രണ്ടാം ശനിയാഴ്ചകൾ അവധിയാക്കി സർക്കാർ ഉത്തരവിറക്കി. 2021 ജനുവരി മാസം മുതലാണ് അവധി ബാധകമാവുക. സഹകരണ അർബൻ ബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായതിനാൽ ദേശസാത്‌കൃത ബാങ്കുകളെപ്പോലെ രണ്ടും നാലും ശനിയാഴ്ചകൾ അവധിയാക്കിയിരുന്നു. സഹകരണബാങ്കുകൾക്ക് രണ്ടാംശനി അവധിയാക്കിയതോടെ ഇനിയുള്ള രണ്ടാം ശനിയാഴ്ചകളിൽ ബാങ്കിങ്ങ് പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടും


0 അഭിപ്രായങ്ങള്‍