.താമരശ്ശേരി ചുരത്തില്‍ ഇന്ന് മുതൽ 2021 മാർച്ച് 15 വരെ ഗതാഗത നിയന്ത്രണം
*കോഴിക്കോട്:* താമരശ്ശേരി ചുരം റോഡ് (എന്‍.എച്ച് 766) അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 2021 മാര്‍ച്ച് 15 വരെ അടിവാരം മുതല്‍ ലക്കിടിവരെ ഗതാഗതം നിയന്ത്രിക്കും. വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴിയും, മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂരില്‍നിന്ന് നാടുകാണി ചുരംവഴിയും പോകണം.
രാവിലെ അഞ്ചു മുതല്‍, രാത്രി പത്തുവരെ എല്ലാവിധ ചരക്കുവാഹനങ്ങളും, അടിവാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായി നിരോധിച്ചു.
ബസുകളും രാവിലെ അഞ്ചുമുതല്‍ പത്തുവരെ അടിവാരം മുതല്‍ ലക്കിടിവരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടില്ല.
ഈ കാലയളവില്‍ അടിവാരം മുതല്‍ ലക്കിടിവരെ കെ.എസ്.ആര്‍.ടി.സി മിനിബസുകള്‍ ഏര്‍പ്പെടുത്തും. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലും ടാറിങ് നടക്കുന്ന സമയത്തും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.


0 അഭിപ്രായങ്ങള്‍