നാടിൻ്റെ ഉത്സവമായി തണ്ണിക്കുണ്ട് - പാതിരിപ്പറമ്പത്ത് പാലം അപ്രോച്ച് റോഡ്
ഉദ്ഘാടനം
:- കിഴക്കോത്ത് പഞ്ചായത്തിലെ തണ്ണിക്കുണ്ട് പ്രദേശവാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. കൊടുവള്ളി നഗരസഭയെയും, കിഴക്കോത്ത് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൂനൂർ പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാതിരി പറമ്പത്ത് പാലം കഴിഞ്ഞ 30 വർഷക്കാലമായി അപ്രോച്ച് റോഡ് ഇല്ലാത്തത് കാരണം ഗതാഗത യോഗ്യമായിരുന്നില്ല. പ്രദേശവാസികൾ മണ്ഡലത്തിൻ്റെ ജനപ്രതിനിധി എന്ന നിലയിൽ കാരാട്ട് റസാഖ് (എം എൽ എ ) യെ സമീപിക്കുകയും 3 പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് ഒരു പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച് അവരുടെ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി 2018- 2019 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് യാഥാർത്ഥ്യമാക്കുകയും ചെയ്തു.റോഡിൻ്റെ ഇരുവശങ്ങളും കൈവരി സ്ഥാപിച്ച് മനോഹരമാക്കുന്നതിന്
2020-2021 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വീണ്ടും അനുവദിക്കുകയും ചെയ്തു. ആകെ 29 ലക്ഷം രൂപ വിനിയോഗിച്ച് മനോഹരമായി നവീകരണം പൂർത്തിയാക്കിയ അപ്രോച്ച് റോഡ് ഉത്സവാന്തരീക്ഷത്തിൽ നാടിനു സമർപ്പിച്ചു. ചടങ്ങിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.നസ്റി അദ്ധ്യക്ഷത വഹിച്ചു.എം.ടി.സലീം മാസ്റ്റർ, പി.ടിഅബ്ദുറഹിമാൻ,
ടിപി സൈതൂട്ടി മാസ്റ്റർ,
പി പി ഇമ്പിച്ചി അഹമ്മദ് ഹാജി,
കെ ദിജേഷ് ,
ടി.കെ കാദിരി,
സി പോക്കർ മാസ്റ്റർ
കെ അബ്ദുൽ കരീം
നസീർ ബാവ തുടങ്ങിയവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍