തമിഴ് നടൻ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
*ചെന്നൈ:* നടൻ സൂര്യയ്ക്ക് കോവിഡ് 19 ബാധിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. ജീവിതം പഴയപടിയായിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കുക- സൂര്യ കൂട്ടിച്ചേർത്തു.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചു വരുന്നത്. കൂടാതെ ഒരു വെബ് സീരിസിലും താരം വേഷമിടുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു സൂര്യയുടെ ഏറ്റവും പുതിയ റിലീസ്. ആമസോൺ പ്രൈമിൽ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.


0 അഭിപ്രായങ്ങള്‍