80 വയസ്സ് പിന്നിട്ടവര്‍, കോവിഡ് ബാധിതര്‍, ഭിന്നശേഷിക്കാര്‍ ഈ മൂന്ന് വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം ; 

ടീക്കാറാം മീണ


തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ അവസരം.മൂന്ന് വിഭാഗങ്ങള്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാക്കുന്നത്. 80 വയസ്സ് പിന്നിട്ടവര്‍, കോവിഡ് ബാധിതര്‍, ഭിന്നശേഷിക്കാര്‍. പിഴവില്ലാത്ത രീതിയില്‍ ഈ നടപടി പൂര്‍ത്തിയാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

80 വയസ്സ് പിന്നിട്ട എട്ട് ലക്ഷത്തോളം വോട്ടര്‍മാരും, രണ്ട് ലക്ഷത്തോളം ഭിന്നശേഷി വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രോഗമുക്തിയനുസരിച്ച്‌ വ്യത്യാസം വരും. ആബ്സെന്റി വോട്ടര്‍മാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ മൂന്നു വിഭാഗം വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷാഫോം വോട്ടര്‍മാരുടെ വീടുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എത്തിച്ചുനല്‍കും.ഇത് പൂരിപ്പിച്ച്‌ സമ്മതമറിയിച്ച 2 ലക്ഷത്തോളം പേര്‍ക്കാണ് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്