ഈസ്‌റ്റർ പൊളിക്കാം, ദാ... കൺസ്യൂമർഫെഡ് ചന്തകൾ
_____________________________________
കോഴിക്കോട്
വേനൽച്ചൂടിന്റെ പൊള്ളിച്ചയിലും നിത്യോപയോഗ സാധനങ്ങൾക്ക് ന്യായവിലയുമായി കൺസ്യൂമർഫെഡ് ചന്തകൾ തുടങ്ങി. ഈസ്‌റ്റർ പ്രമാണിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 114 കേന്ദ്രങ്ങളിലാണ് ചന്തകൾ തുടങ്ങിയത്. 13 സാധനങ്ങൾക്ക് സബ്സിഡിയുണ്ട്. മറ്റു സാധനങ്ങൾക്ക് പൊതുവിപണിയേക്കാൾ 10 മുതൽ 30 ശതമാനം വരെ വിലക്കുറവും. 100 സഹകരണ സംഘങ്ങൾക്കു കീഴിലും 14 ത്രിവേണി സൂപ്പർമാർക്കറ്റുകളിലുമാണ് ചന്ത. ഏപ്രിൽ മൂന്നിന് സമാപിക്കും. കോവിഡ് ചട്ടം പാലിക്കേണ്ടതിനാൽ റേഷൻ കാർഡുമായെത്തി അതത് കേന്ദ്രങ്ങളിൽ രാവിലെ ഒമ്പത് മുതൽ 10 വരെ രജിസ്‌റ്റർ ചെയ്യാൻ സൗകര്യമുണ്ടാവും. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ സമയത്ത് എത്തി തിരക്കില്ലാതെ സാധനങ്ങൾ വാങ്ങാം.
ദിവസവും 75 കാർഡ് ഉടമകൾക്കാണ് സാധനങ്ങൾ നൽകുക.


0 അഭിപ്രായങ്ങള്‍