ശാശ്വതാനന്ദ സരസ്വതി സ്വാമി സമാധിയായി


ചീക്കിലോട് :- കൊളത്തൂർ അദ്വൈതാശ്രമത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്ന സ്വാമി ശാശ്വതാനന്ദ സരസ്വതി (91) സമാധിയായി.  മൂന്ന് വർഷമായി കൊളത്തൂർ അദ്വൈതാശ്രമവുമായി ബന്ധപ്പെട്ട ശ്രീ ശങ്കര വൃദ്ധസേവാകേന്ദ്രത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കന്യാകുമാരി ആനന്ദകുടീരത്തിലെ സ്വാമി ജ്ഞാനാനന്ദ സരസ്വതി സ്വാമിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്. ഹരിദ്വാറിലെ ഋഷി ആശ്രമത്തിൽ നിന്നാണ് കൊളത്തൂരിലെത്തിയത്. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ സമാധിയിരുത്തൽ ചടങ്ങ് നടന്നു.