യാത്രയപ്പ് സമ്മേളനവും, അനുമോദനവും -

പി സി പാലം :-

പി സി പാലം എ യു പി സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകൻ  ജ്യോതികുമാറിന് യാത്രയയപ്പും, സംസ്ഥാന പി ടി എ യുടെ മികച്ച അധ്യാപികക്കുള്ള അവാർഡിന്‌ അർഹയായ സീനത്ത് ടീച്ചർക്കുള്ള അനുമോദനവും, കവിയും , എഴുത്തുകാരനുമായ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു , കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി അദ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മാരായ സി സി കൃഷ്ണ്ണൻ.അബ്ദുൾ ഗഫൂർ ,പി ടി എ മെമ്പർ പി കെ ഷാജി, സുരേഷ് ബാബു, ജീജ ബായ്, അറുമുഖൻ ,പി എം ഷംസുദീൻ.സുജാത , ജ്യോതികുമാർ , സീനത്ത് എന്നിവർ സംസാരിച്ചു 'പിടിഎ പ്രസിഡണ്ട് ഷൈജു കൊന്നാടി സ്വാഗതവും, സ്ക്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് ടി ആർ നന്ദിയും പറഞ്ഞു,