ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഈ തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള അശ്രാന്ത പരിശ്രമം തുടരുകയാണ് കെ എസ് ഇ ബി ജീവനക്കാർ. 


എന്നാൽ മനപ്പൂർവ്വം വൈദ്യുതി ബന്ധത്തിൽ തകരാറുണ്ടാക്കാനും വൈദ്യുതി പുന:സ്ഥാപന പ്രവൃത്തികൾക്ക് വിഘാതമുണ്ടാക്കാനും ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.