18 കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം;നിർബന്ധിത മതപരിവർത്തനം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി :-


രാജ്യത്ത് 18 വയസ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെ നടത്തുന്ന നിർബ്ബന്ധിത മത പരിവർത്തനങ്ങൾ തടയാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.