തീവണ്ടിപ്പുതപ്പ്
----------------
കവിത
(ലോഹിതാക്ഷന്‍ പുന്നശ്ശേരി --9947595696)
ജീവിതം വീട്ടിലടച്ചിടാന്‍ ഒാടേണ്ടിവന്ന ഒരു കാലം /
പിറന്ന വീട്ടിലേക്കോടി അവരും --ജീവന്‍ മുറുക്കിപ്പിടിച്ച് /
ആഗോളഭീകരന്‍ വന്ന് മരണപ്പുതപ്പില്‍ മൂടും മുമ്പ് ; /
വാഹനങ്ങള്‍ വിറങ്ങലിച്ച്നില്ക്കുമ്പോഴും വഴികാട്ടിയായി നില്ക്കുന്ന സമാന്തരപ്പാതയിലൂടെ നാനൂറ് കിലോമീറ്റര്‍ അകലേക്ക് !/
ഉച്ചിയില്‍ പൊള്ളുന്ന വെയിലും /
ഇരുള്‍ പരന്ന രാവും
അവരറിയാതെ കടന്നുപോയത്, /
അഞ്ച് ചുവട് വെക്കാനുള്ള കരുത്ത് കൊണ്ടല്ല,/
അരുമകളുടെ കാത്തിരിപ്പിന്‍റെ താളവേഗം കൊണ്ട് ! /
നായും നരിയും ഇഴജന്തുക്കള്‍പോലും /
ഉറങ്ങാറില്ലാത്ത തീവണ്ടിപ്പാത തലയിണയാക്കുമ്പോള്‍ /
എന്തായിരുന്നു അവരുടെ നെഞ്ചിന്‍കൂടില്‍ ഉരുകിയിറങ്ങിയ പ്രാര്‍ത്ഥന ?/
കദനഭാരം കുറയ്കാനോ സ്വപ്നഹാരം കൊരുക്കാനോ /
രാവന്ത്യത്തില്‍ അവര്‍ക്ക് മീതെ തീവണ്ടിപ്പുതപ്പിട്ട് ഒരു ചൂളംവിളി കടന്നുപോയി !/
ചോരച്ച പുലരി കണ്ടത്
തെറിച്ച്പോയെങ്കിലും മുറുക്കിപ്പിടിച്ച പതിനാറ് ജോഡി അറ്റ കെെപ്പത്തികള്‍ മാത്രം !!/
പിറന്നാള്‍ സമ്മാനമായ ഒരു കുഞ്ഞുടുപ്പും കളിക്കോപ്പുമായി ഒരു കെെ ,/
കാമുകിയെ ചേര്‍ത്തുപിടിക്കാനള്ള കല്യാണമോതിരവുമായി മറ്റൊരു കെെ /
ഒന്നില്‍ തന്റെ പൊന്നോമനയ്കുള്ള തങ്കമോതിരം ,
ആഹ്ളാദപ്പലഹാരം /
വീട്ടാക്കടത്തിന്‍റെ ബാക്കിപ്പത്രവുമായി ഒരു കെെ /
അമ്മയ്കൊരു കസവ്,അച്ഛനൊരു കണ്ണട,അനിയനൊരു വാച്ച് /
പലവിധ കെെചിഹ്നങ്ങള്‍ !!
പിടുത്തംവിട്ട ഏതാനും വര്‍ണ്ണബലൂണുകള്‍ മാത്രം അങ്ങിങ്ങ് പാറിനടന്നു !! //


0 അഭിപ്രായങ്ങള്‍