കോവിഡ് വ്യാപനം; സര്‍വകക്ഷി യോഗം നാളെ, സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പെടുത്തിയേക്കും.
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗ ഭീതിയില്‍ നിലനില്‍ക്കെ സംസ്ഥാനത്ത് നാളെ സര്‍വകക്ഷി യോഗം. കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്യും. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെങ്കിലും വരും ദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയുണ്ട്.
ശനിയും ഞായറും നടപ്പാക്കിയതു പോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ച കൂടിയോ വേണമെന്ന അഭിപ്രായമുണ്ട്.


0 അഭിപ്രായങ്ങള്‍