ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ ഔഷധങ്ങൾ നൽകുന്നു :-
കാക്കൂർ :-കാക്കൂർ ഗ്രാമപഞ്ചായത്തിൽ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കാക്കൂർ ഗ്രാമ പഞ്ചായത്തിന്റെയും, കാക്കൂർ പ്രൈമറി ഹോമിയോ ഹെൽത്ത് സെന്റർന്റെയും നേതൃത്വത്തിൽ കാക്കൂരിലെ മുഴുവൻ വീടുകളിലും ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ ഔഷധങ്ങൾ നൽകുന്നു. വാർഡ് ആർ ആർ ടി വളണ്ടിയർമാർ വരുംദിവസങ്ങളിൽ ഇത് വീടുകളിൽ എത്തിക്കും. മാസത്തിൽ 3 ദിവസം മാത്രം തുടർച്ചയായാണ് ഔഷധം കഴിക്കേണ്ടത്. തുടർ മാസങ്ങളിലും ഇത് വിതരണം ചെയ്യുന്നതാണ്. വാർഡുകളിലേക്കുള്ള ഔഷധ കിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജിക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ രജീഷ് പി യ്ക്ക് കൈമാറി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മ ണങ്ങാട്ട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശൈലേഷ് വി, ഗ്രാമപഞ്ചായത്ത് മെമ്പർ സിജി എൻ പരപ്പിൽ എന്നിവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍