കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചു.


കോഴിക്കോട് ജില്ലയിൽ കോവിഡ് - 19 ന്റെ വ്യാപനം അതിരൂക്ഷമായി തുടരുന്ന

സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിനും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർ

ഡിനൻസ് സെക്ഷൻ 4 പ്രകാരം പകർച്ചവ്യാധി പടരുന്നത് തടയാനുമായി ജില്ലാ ദുരന്തനിവാരണ

അതോറിറ്റി ചെയർമാൻ & ജില്ലാകളക്ടർ കൂടിയായ എസ്. സാംബശിവറാവു ഐ.എ.എസ്.

2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 34(ab) പ്രകാരം താഴെപറയുന്ന ഉത്തരവ്

പുറപ്പെടുവിപ്പിച്ചു.


🚨കോഴിക്കോട് ജില്ലയിൽ 18/4/2021 മുതൽ എല്ലാ ഞായറാഴ്ചകളിലും ഇനിയൊരുത്തരവ്

ഉണ്ടാവുന്നത് വരെ താഴെപറയുന്ന നിയന്ത്രണങ്ങൾ വരുത്തികൊണ്ട് ഉത്തരവാകുന്നു.


⛔ പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.


⛔ഞായറാഴ്ചകളിൽ കൂടിചേരലുകൾ 5 പേരിൽ മാത്രം ചുരുക്കേണ്ടതാണ് .


⛔അവശ്യവസ്തുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം

വൈകിട്ട്

7.00 മണിവരെ പ്രവർത്തിപ്പാക്കാവുന്നതാണ് .


⛔ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയിൽ

പ്രവർത്തിക്കുന്നതാണ്.


⛔മേൽ പറഞ്ഞിരിക്കുന്ന സ്ഥാപനങ്ങളും ഒഴികെയുള്ള എല്ലാവിധ സ്ഥാപനങ്ങളും

പൊതു പ്രദേശങ്ങളും (ബീച്ച് , പാർക്ക് ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെ } തുറന്ന്

പ്രവർത്തിക്കാൻ പാടുള്ളതല്ല.


⛔പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ് .


മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണ

നിയമത്തിൻറെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിൻറെ 18-ാം

വകുപ്പ് പ്രകാരവും, ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാകേണ്ടിവരും.