മഹാമാരിക്കാലത്തും അവർ കൈകോർത്തു:

പരിസ്ഥിതിയ്ക്കും സഹജീവികൾക്കുമായി...

മടവൂർ :കൊടുംവേനലിൽ പറവകളുടെ ദാഹമകറ്റിയും ജലാശയങ്ങൾ മാലിന്യമുക്തമാക്കിയും മാനവികതയുടെ പുതിയൊരാദ്ധ്യായം രചിച്ച് വിദ്യാർഥികൾ.

 സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികത്തിന്റെ ഭാഗമായി 75 ആഴ്ച നീളുന്ന ഭാരത് കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി ചക്കാലക്കൽ ഹയർ സെക്കൻണ്ടറി സ്കൂളിലെ 8 , 9 ക്ലാസുകളിലെ വിദ്യാർഥിക ളാണ് പദ്ധതി നടപ്പാക്കുന്നത്‌ . സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന് (ഗ്രീൻ എക്കോ ക്ലബ്ബ് ) കീഴിലെ അംഗങ്ങളിൽ എട്ട് , ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളാണ് ഈ മാതൃകാ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

പക്ഷികൾക്ക് ദാഹമകറ്റാൻ തണ്ണീർക്കുടമൊരുക്കൽ, പൊതുജലാശയങ്ങൾ , തണ്ണീർത്തടങ്ങൾ എന്നിവയിലെ പ്ലാസ്റ്റി ക് മാലിന്യം നീക്കംചെയ്യൽ, പ്ലാസ്റ്റിക് കത്തിക്കുന്നതിനെ തിരെയും ജലസംരക്ഷണ പ്രാധാന്യം വിവരിച്ചും ബോധവൽക്കരണം, വീടുകളിൽ പച്ചക്കറിത്തോട്ടനിർമാണം തുടങ്ങിയ പ്രവത്തനങ്ങളാണ് നടന്നത്. ഭാരത സ്വാതന്ത്ര്യത്തിന്റെ 75-മത് വാര്‍ഷികത്തിന്റെ ഭാഗമായി 75 ആഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനമന്ത്രാലയം രൂപം നല്കിയിരിക്കുന്നത്.2021 ഏപ്രില്‍ 16 മുതല്‍ ലോക ഭൗമദിനമായ ഏപ്രില്‍ 22 വരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ ദേശീയ ഹരിത സേന (നാഷണൽ ഗ്രീൻ കോർപ് സ്‌ -എൻ ജി സി ) യുടെ നേതൃത്വത്തിലാണ് പ്രവത്തനങ്ങൾ നടപ്പിലാക്കിയത്.ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾതല  പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് അദ്ധ്യാപകൻ വി കെ അനസ്‌ മാസ്റ്ററുടെ നിർദേശ പ്രകാരം  ഫർഹ ഫാത്തിമ , ഫാത്തിമ ഫഹ്മി ,ഹരിത , നുബാ അമീൻഎന്നിവർ നേതൃത്വo നൽകി