അന്ധ ഗായകൻ്റെ ഭാര്യയെയും ,കുട്ടികളെയും തട്ടികൊണ്ടു പോയ യുവാവിനെ പിടികൂടി :-

നരിക്കുനി: കഴിഞ്ഞ ദിവസം അന്ധ ഗായകനായ സാലിം എരവന്നൂരിന്റെ മൂന്നു മക്കളെയും ,ഭാര്യയെയും തട്ടിക്കൊണ്ടുപോയ ശ്യാമ പ്രകാശ്നെ നാട്ടുകാർ പിടികൂടി കാക്കൂർ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു . ശേഷം കുടുംബ കോടതിയിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയും മൂന്ന് മക്കളെ സാലിമിനു വിട്ടു നൽകുകയും ,ഭാര്യ ഹസീനയെ ശ്യാമ പ്രകാശിന്  ഒപ്പം താമസിക്കുന്നതിന് അനുവദിക്കുകയും ചെയ്തു ,കാഴ്ചയില്ലാത്ത സാലിമിൻ്റെ  ഭാര്യ -ഹസീന, ഒമ്പത് വയസുള്ള ഫാത്തിമ സന, അഞ്ച് വയസുള്ള മുഹമ്മദ് മുഹ്്‌സിന്‍, മൂന്ന് വയസുള്ള ഹിന മറിയം  എന്നിവരെയായിരുന്നു തട്ടിക്കൊണ്ട് പോയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. രാത്രി കുടുംബ സമേതം ഉറങ്ങിയ സാലിം പുലര്‍ച്ചെ നോമ്പെടുക്കാനായി എഴുന്നേറ്റ് നോക്കിയപ്പോള്‍ ഭാര്യയുടെയും, മക്കളുടെയും, അനക്കങ്ങളൊന്നും കേള്‍ക്കാതെയായി. ഉടനെ പരിസരവാസികളെ വിളിച്ചുണര്‍ത്തി പരി്േശാധന നടത്തിയെങ്കിലും വീട്ടിലാരുമുണ്ടായിരുന്നില്ല. മച്ചക്കുളത്ത് വെച്ച് പരിചയപ്പെട്ട പൂവാട്ട്പറമ്പ് സ്വദേശി ശ്യാമപ്രകാശ് എന്ന യുവാവുമായി പരിചയത്തിലാവുകയും ,' സാലിമിന് കണ്ണ് കാണാൻ കഴിയാത്തത് കൊണ്ട്  ഹസീനയെ പ്രലോഭിച്ച് മക്കളെയും തട്ടിക്കൊണ്ട് പോയതായിരുന്നു ,

30 വര്‍ഷം മുമ്പ് പിതാവ് കുഞ്ഞൂട്ടിയും ,ഒരു വര്‍ഷം മുമ്പ് ഉമ്മ മറിയയും മരിച്ചതോടെ  സഹോദരങ്ങളില്ലാത്ത സാലിമിന് ആകെയുള്ള പ്രതീക്ഷ ഭാര്യയിലും , മക്കളിലായിരുന്നു. കാരന്തൂരില്‍ സുഹൃത്തിനൊപ്പം റെക്കോര്‍ഡിംഗ് സ്റ്റുഡിയോ നടത്തുകയാണ് സാലിം.

സാലിമിന്റെ പരാതിയില്‍ കാക്കൂര്‍ പോലീസ് കേസെടുത്ത്് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയത് .