സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ അറിയിപ്പ്
വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്.
ഈ ഭീതികാലത്ത് പരമാവധി വീടുകളിൽത്തന്നെ തുടരുന്നതാണല്ലോ ബുദ്ധി. വൈദ്യുതി ബിൽ നിരവധി മാർഗ്ഗങ്ങളിലൂടെ അനായാസമായി വീട്ടിലിരുന്നു തന്നെ ഓൺലൈൻ അടയ്ക്കാൻ കഴിയും.
wss.kseb.in എന്ന വെബ് പോർട്ടൽ വഴിയും ,
KSEB മൊബൈൽ ആപ്പ് വഴിയും, (https://play.google.com/store/apps/details?id=com.mobile.kseb)
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് കറണ്ട് ചാർജ് അടക്കാവുന്നതാണ്.
SBI, ഫെഡറൽ ബാങ്ക്, ICICI ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, സൗത്ത്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയിൽ അക്കൗണ്ട് ഉള്ളവർക്ക് ഡയറക്ട് നെറ്റ് ബാങ്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇതിനു പുറമെ BBPS സംവിധാനങ്ങളായ BHIM App, Paytm, ആമസോൺ പേ, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും വൈദ്യുതി ചാർജ് അടയ്ക്കാം.
ഇതിനു പുറമെ ഏത് ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിലും ,ഓട്ടോമാറ്റിക് ആയി വൈദ്യുതി ചാർജ് ഈടാക്കുന്ന NACH സംവിധാനവും നിലവിലുണ്ട്.
ഇനി കൗണ്ടറിൽ പോകേണ്ട. ക്യൂ നിൽക്കേണ്ട.
വീട്ടിലിരുന്നു തന്നെ മൊബൈൽ വഴിയോ, കമ്പ്യൂട്ടർ വഴിയോ വൈദ്യുതി ബിൽ തുക അടയ്ക്കാം.
നമുക്ക് സുരക്ഷിതരായിരിക്കാം.


0 അഭിപ്രായങ്ങള്‍