കാലവർഷം ഈ മാസം 31-ന്എത്തും.സംസ്ഥാനത്ത് 25 വരെ ശക്തമായ മഴ       :-                                             

 _22-MAY-2021_


തിരുവനന്തപുരം:തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 31-ന് കേരളത്തിലെത്താൻ സാധ്യത. മൺസൂൺ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ എത്തി. വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. അതിനിടെ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച  പുതിയ ന്യൂനമർദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകും.


ഈ ന്യൂനമർദമാണ് പിന്നീട് യാസ് ചുഴലിക്കാറ്റാകുന്നത്. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള എട്ടുജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🔅🔅🔅𝐒𝐌𝐒🔅🔅🔅


🧴   🇸  - *SANITIZER*


😷    🇲 - *MASK*


🧍🧍‍♂️ 🇸  - *SOCIAL   DISTANCE*