പി.ടി.എ.റഹിം എം.എൽ എ പ്രോടേം സ്പീക്കറായി സത്യ പ്രതിജ്ഞ ചെയ്തു :-

_                                               

പതിനഞ്ചാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി അഡ്വ. പി.ടി.എ റഹീം (എം.എൽ.എ )ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ അംഗങ്ങൾ തിങ്കളാഴ്ച ചേരുന്ന സഭയിൽ അദ്ദേഹത്തിന് മുമ്പിൽ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യും. പിറ്റേന്ന് സ്പീക്കർ തെരഞ്ഞെടുപ്പും പ്രോടേം സ്പീക്കറുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക.