,പുതുപ്പാടി കരികുളം ഭാഗത്തെ വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍:
( 30 മേയ് 2021)
പുതുപ്പാടി: കരികുളം ഭാഗത്തെ വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വേനക്കാവ് സ്വദേശി സതീഷനാണ് പിടിയിലായത്. വേട്ടസംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഒളിവിലാണ്. കരികുളം സ്വദേശികളായ ഉസ്മാന്‍, സലീം, മുസ്തഫ എന്നിവരാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും വനപാലകര്‍ പറഞ്ഞു.

0 അഭിപ്രായങ്ങള്‍