പെരുന്നാൾ ദിനത്തിൽ ഒരു നന്മയുടെ താക്കോൽ
കോവിഡ് എന്ന മഹാമാരിയെ നമ്മൾ തോൽപ്പിക്കുമെന്ന് പറയുന്നത് കേരളം നന്മയുള്ള നല്ലമനസ്സുകളുടെ നാടായത് കൊണ്ടാണ്.ഒരു നാടാകെ കരുത്തനായൊരു ഭരണാധികാരിയുടെ നേതൃത്വത്തിൽ അതിജീവനപ്പോരാട്ടം നടത്തുമ്പോൾ അപ്രതീക്ഷിതമായാണ് വാക്സിൻ ചലഞ്ച് പോലും രൂപപ്പെട്ടതും പടർന്ന് പന്തലിച്ചതും.
കോവിഡിനെ പ്രതിരോധിക്കാൻ വിവിധ തലങ്ങളിലാണ് മികച്ച പിന്തുണയും വിവിധങ്ങളായ സഹായഹസ്തങ്ങളും ഉയർന്ന് വരുന്നത്. സാമ്പത്തികമായും ഭക്ഷണമായും മെഡിക്കൽ ഉപകരണങ്ങളായും സഹായങ്ങൾ പ്രവഹിക്കാൻ തുടങ്ങിയപ്പോഴാണ് വേറിട്ട പിന്തുണകളും നാട്ടിൽ രൂപപ്പെട്ട് കൊണ്ടിരിക്കുന്നത്. സ്വന്തം വാഹനം പ്രയാസം അനുഭവിക്കുന്ന കോവിഡ് ബാധിതരെ ആശുപത്രിയിലും മറ്റും എത്തിക്കുന്നതിന് വിട്ട് തരാൻ സന്മനസ്സ് കാണിക്കുന്നവരുടെ നാടായി നമ്മൾ വളരുകയാണ്. നന്മയുടെ നാട്ടുവെളിച്ചം പടരുകയാണ്.
നരിക്കുനി ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധസേന രൂപീകരിച്ച് കരുത്തുറ്റ പ്രതിരോധം തീർത്തു കൊണ്ടിരിക്കുന്ന വേളയിൽ മികച്ച പിന്തുണയാണ് പ്രദേശത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.പൊതു പ്രവർത്തകനും കൊടുവള്ളി ബി.പി.ഒയുമായ മെഹറലി മാസ്റ്ററാണ് സ്വന്തം കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകിയത്.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി മെഹറലി മാസ്റ്ററോട് താക്കോൽ ഏറ്റുവാങ്ങുകയും ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തു.വാർഡ് മെമ്പർ ചന്ദ്രൻ തിയ്യക്കണ്ടി ഡി.വൈ.എഫ്.ഐ ഭാരവാഹികളും പ്രവർത്തകരുമായ ഷൈജാസ്, സഫ്ദർ ഹാഷ്മി, അരുൺ ജിത്ത്,ഹാഫിസ്, ബഷീർ എന്നിവരും സംബന്ധിച്ചു.


0 അഭിപ്രായങ്ങള്