വീടിനടുത്തുള്ള കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വാട്സ്ആപ്പിലൂടേയും അറിയാം                                               


കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാതെ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.


വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് വാട്‌സ്ആപ്പിലൂടേയും വീടിനടുത്തുള്ള കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ MYGov എന്ന ഡിജിറ്റല്‍ പോര്‍ട്ടലും വാട്‌സ്ആപ്പും ചേര്‍ന്ന് ആരംഭിച്ച വാട്‌സ്ആപ്പ് ബോട്ടാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.


 വാട്‌സ്ആപ്പിലൂടെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എങ്ങനെ കണ്ടെത്താം


*+91 9013151515* എന്ന നമ്പര്‍ കോണ്‍ടാക്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തുക (കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കൊറോണ ഹെല്‍പ് ഡെസ്‌ക് നമ്പറാണ് ഇത്)

-ഹായ്, ഹലോ, നമസ്‌തേ എന്നിവയില്‍ ഏതെങ്കിലും ഒരു മെസ്സേജ് അയച്ച് ഈ നമ്പറുമായി ചാറ്റ് ആരംഭിക്കുക.

-ഒരു യാന്ത്രിക പ്രതികരണം (Automated response) ലഭ്യമാകും.

-അടിയന്തിര കോണ്‍ടാക്റ്റ് നമ്പറുകള്‍, ആരോഗ്യസേതു ആപ്ലിക്കേഷന്‍ ലിങ്ക്, നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ചില സംശയങ്ങള്‍ എന്നിവയും മറുപടി സന്ദേശത്തില്‍ ഉണ്ടാകും

-ചാറ്റില്‍ നിന്നും ഇവയിലൊന്ന് തെരഞ്ഞെടുത്ത് പ്രതികരിക്കാം

-ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വിവിധ ഓപ്ഷനുകള്‍ ആയിരിക്കും ലഭിക്കുക

-മറുപടിയായി 1 എന്ന നമ്പര്‍ അയച്ചാല്‍ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും ആധികാരികമായ വിവരങ്ങള്‍ ലഭിക്കും

-വീണ്ടും 1 അയച്ചാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ച് അറിയാം.