സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ
14-05-2021
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ വീണ്ടും നീട്ടി. ഈമാസം 23 വരെയാണ് ലോക് ഡൗൺ നീട്ടിയത്. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
രോഗികളുടെ എണ്ണം വർധിക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. നിലവിൽ സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെയ് മാസം വളരെ നിർണയകമാണ്. രോഗ വ്യാപനം വലിയ രീതിയിൽ തെക്കേ ഇന്ത്യൻ സംസ്ഥാങ്ങളിൽ വർധിക്കുന്നു. മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ മരണം കുറക്കാൻ കഴിയും. മഴ ശക്തമായ രോഗ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നും പിണറായി പറഞ്ഞു.


0 അഭിപ്രായങ്ങള്‍