റേഷൻ കാർഡിലുള്ള അംഗങ്ങൾക്ക് അസുഖം മൂലമോ ശാരീരിക അസ്വസ്ഥത മൂലമോ റേഷൻ കടയിൽ നേരിട്ട് പോകുവാൻ കഴിയാതിരുന്നാൽ എന്താണ് ചെയ്യേണ്ടത്?
1
റേഷൻ കാർഡ് ഉടമയ്ക്കോ അംഗത്തിനോ റേഷൻ കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുള്ളപക്ഷം റേഷൻ വാങ്ങുന്നതിന് പകരക്കാരനെ (Proxy) ഏർപ്പെടുത്തുന്നതിനുള്ള സംവിധാനം വളരെ നാളുകളായി നിലവിലുണ്ട്. പകരക്കാരനായി ഏർപ്പെടുത്തേണ്ട വ്യക്തി ആ കാർഡ് ചേർത്തിട്ടുള്ള അതേ റേഷൻ കടയിൽ തന്നെയുള്ള മറ്റൊരു കാർഡിലെ അംഗമായിരിക്കണം. കൂടാതെ അയാളുടെ ആധാർ അയാളുടെ റേഷൻ കാർഡുമായി, പകരക്കാരനാകേണ്ട വ്യക്തിയുടെ റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകുക.

0 അഭിപ്രായങ്ങള്‍