കെ എസ് ഇ ബി യുടെ കമ്പി മോഷ്ടിച്ചു; വയനാട്ടിൽ മൂന്നുപേര്‍ പിടിയില്‍ :-


​  ലോക്ഡൗണിലും തകൃതിയായി മോഷണം. കെ.എസ്.ഇ.ബി യുടെ അലൂമിനിയം കമ്പിയും ,മറ്റ് സാധനങ്ങളും മോഷ്ടിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേര്‍ മീനങ്ങാടി പൊലീസിന്റെ പിടിയിലായി. മാനന്തവാടി കണിയാരം പുഴക്കരവീട്ടില്‍ സെയ്ഫുള്ള (21), നല്ലൂര്‍നാട് പാലമുക്ക് കാനായി വീട്ടില്‍ റാസിക് (19), എടവക കാരക്കുനി കീന വീട്ടില്‍ ജാബിര്‍ (24) എന്നിവരാണ് പിടിയിലായത് ,