കർഷകർക്കുള്ള അറിയിപ്പ് :-
നരിക്കുനി:കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനമൊട്ടാകെ കനത്ത മഴയും, കാറ്റുമുണ്ട്. തന്മൂലം നരിക്കുനി കൃഷി ഭവൻ്റ പരിധിയിൽ കൃഷിനാശം ഉണ്ടാകുന്ന പക്ഷം കർഷകർ കൃഷിഭവൻ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കർഷകന്റെ പേര്,
വീട്ടു പേര്,
വാർഡ്,
കൃഷിഭൂമിയുടെ ആകെ വിസ്തൃതി,
കൃഷിനാശം ഉണ്ടായ വിളകളുടെ പേര്,
എണ്ണം/വിസ്തൃതി
എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് കൃഷി ഭവൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ അയക്കുക.
കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ കൃഷിനാശം സംഭവിച്ച ദിവസം മുതൽ പത്ത് ദിവസത്തിനുള്ളിൽ AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി *https://www.aims.kerala.gov.in/home* എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.
https://youtu.be/PwW6_hDvriY
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കർഷകർ ആരും തന്നെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ ഇപ്പോൾ വരേണ്ടതില്ല. കാർഷിക സംബന്ധമായ എന്ത് സംശയ നിവാരണത്തിനും കൃഷി ഉദ്യോഗസ്ഥരുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
*വിളിക്കേണ്ട നമ്പറുകൾ
ദാന . കെ(കൃഷി ഓഫീസർ)
9847616264
ഷറീന.ഇ(അസി.കൃഷി ഓഫീസർ) 9544944439
ഖാദർ .ഇകെ(കൃഷി അസിസ്റ്റൻറ്) 9495643107
റിജിൽ.പിപി(കൃഷി അസിസ്റ്റസ്റ്) 9847823739 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെട്ടാൽ മതി


0 അഭിപ്രായങ്ങള്‍