മൃഗങ്ങൾക്കും കൊവിഡ് ; രാജ്യത്ത് സ്ഥിരീകരിക്കുന്നത് ആദ്യമായി                                                 

/

ഹൈദരാബാദ്: എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിലാണ് സിംഹങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആർടിപിസിആർ ടെസ്റ്റ് നടത്തിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.


ചെറിയ രോഗലക്ഷണങ്ങൾ കണ്ടത് കൊണ്ടാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രോഗം മനുഷ്യരിൽ നിന്ന് പകർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. രാജ്യത്താദ്യമായാണ് മൃഗങ്ങൾക്ക് കൊവിഡ് പിടി പെടുന്നത്.


രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ എടുത്ത് എത്രയും പെട്ടന്ന് ചികിത്സ ആരംഭിക്കണമെന്ന് വിദഗ്‌ധർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എത്ര മാരകമാണ് അണുബാധ എന്ന് | മനസ്സിലാക്കാൻമൃഗശാല അധികൃതർ സിംഹങ്ങളുടെ ശ്വാസകോശത്തിന്റെ സിടി സ്കാൻ നടതിയേക്കും എന്നാണറിയാൻ സാധിച്ചത് ,