സർവീസിൽ നിന്നും വിരമിച്ചു .:- 


നരിക്കുനി: -കെ.എസ്.ഇ.ബി വർക്കേർസ് അസോസിയേഷൻ (CITU) സംസ്ഥാന കമ്മറ്റി അംഗം പി.പ്രസാദ് സർവ്വീസീൽ നിന്നും വിരമിച്ചു .

രണ്ട് പതിറ്റാണ്ട് കാലം അസോസിയേഷൻ്റെ ബാലുശ്ശേരി ഡിവിഷൻ സെക്രട്ടറി, പ്രസിഡണ്ട് , സംസ്ഥാന സമിതി അംഗം എന്നീ  നിലകളിൽ പ്രവർത്തിച്ചു ,കോഴിക്കോട് ജില്ലയിൽ അസോസിയേഷനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു .

1997 ൽ ഇലക്ട്രിസിറ്റി വർക്കറായി ജോലിയിൽ പ്രവേശിച്ച പ്രസാദ് സീനിയർ അസിസ്റ്റൻ്റായാണ് വിരമിക്കുന്നത് .

തിരുവമ്പാടി, ഓമശ്ശേരി ,കട്ടാങ്ങൽ, ഡിവിഷൻ ഓഫീസ് ,കുന്നമംഗലം എന്നീ ഓഫീസുകളിൽ ജോലി ചെയ്തു .


വിരമിച്ചതിനെ തുടർന്ന് , തൻ്റെ റിട്ടയർമെൻ്റ് (ചടങ്ങുകൾക്ക് വേണ്ടി മാറ്റി വച്ച പണം ചൂലൂർ സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയറിന് കൈമാറി .


CPIM  കുന്ദമംഗലം ഏരിയാ സെക്രട്ടറി സ.വിനോദ്  വർക്കേർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എം അക്ബറിൻ്റെ സാന്നിധ്യത്തിൽ പണം  ഏറ്റുവാങ്ങി .