പ്രതിരോധ പ്രവർത്തനത്തിന് എസ്. ഐ. പി യുടെ കൈത്താങ്ങ് :-
നരിക്കുനി. :-
മടവൂർ ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്റ്റുഡന്റസ് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റിവ് യൂണിറ്റിന്റെ നേതൃത്യത്തിൽ മാസ്ക്, ഫേസ് ശീൽഡ്, പി പി ഇ കിറ്റ്, ഗ്ലൗസ് എന്നിവ നൽകി. എസ്. ഐ. പി കോർഡിനേറ്റർ വിപ്ലവദാസിന്റെ പക്കൽ നിന്നും മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉപകരണങ്ങൾ ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത, പഞ്ചായത്ത് അംഗം ജുനൈജ്, വോളന്റീർസ് റഹൂഫ്, അമീൻ, ഷംഷാദ് എന്നിവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍