ഇറാന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ "ഖാര്‍ഗ്" ഒമാന്‍ ഉള്‍ക്കടലില്‍ തീപിടിച്ച്‌ മുങ്ങി :-

( 02 ജൂൺ 2021)


​  ഇറാന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ തീപിടിച്ച്‌ മുങ്ങി. എന്നാല്‍ അപകട കാരണമെന്താണെന്ന് വ്യക്തമല്ല.പുലര്‍ച്ചെ രണ്ടരയ്ക്കാണ് തീപടര്‍ന്നത്. ആളപായമില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു.ഖാര്‍ഗ് എന്ന പരിശീലന കപ്പലാണ് കത്തിയത്. ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്തായിരുന്നു അപകടം.