കുട്ടികളെ ആകര്‍ഷിക്കാന്‍ ഇനി ഇഷ്ടനിറങ്ങളില്‍ തയ്യാറാക്കാം :-ദോശ :-


കേരളീയരുടെ പ്രഭാത ഭക്ഷണത്തില്‍ വലിയ സ്ഥാനമാണ് ദോശയ്ക്കുള്ളത്. തീന്‍മേശയില്‍ വിരസത ഒഴിവാക്കാനും ,കുട്ടികളുടെ ശ്രദ്ധയെ ആകര്‍ഷിക്കാനും, ഇടയ്ക്കിടെ ദോശയ്ക്ക് പല നിറങ്ങള്‍ നല്‍കിയാലോ? ഇത്തരം കളര്‍ ദോശകള്‍ വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. അരിയും ഉഴുന്നും ഒരു നുള്ള് ഉലുവയും തലേദിവസം രാവിലെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം വൈകുന്നേരം നന്നായി ആട്ടി വെച്ചാൽ മതി ,മഞ്ഞൾ ,കാരറ്റ് ,ബീറ്റ്റൂട്ട് ,മുരിങ്ങ ഇല തുടങ്ങിയവയുടെ സത്ത് ഉപയോഗിച്ചാൽ കളർ ഫുൾ ആകും ദോശ ,