കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21 ബുധനാഴ്ച
11 / 07/2021
കോഴിക്കോട്: ദുൽഖഅദ് 29 (ഇന്നലെ ) ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ദുൽഖഅ്ദ 30 പൂർത്തിയാക്കി തിങ്കളാഴ്ച ദുൽഹിജ്ജ ഒന്നും അതനുസരിച്ച് ജൂലൈ 21 ബുധനാഴ്ച (ദുൽഹിജ്ജ 10) ബലി പെരുന്നാളുമായിരിക്കുമെന്ന് ഖസിമാരായ കാന്തപുരം എ പി.അബൂബക്കർ മുസ്‌ലിയാർ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട്മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,എന്നിവർ അറിയിച്ചു.


0 അഭിപ്രായങ്ങള്‍