ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂ ജൂലൈ 29,30 തിയതികളിൽ നടക്കും


28.07.2021- 


കൊവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നിലനിന്ന നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവെച്ച ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് ഇന്റർവ്യൂ 2021 ജൂലൈ 29,30 തീയതികളിൽ നടത്തും.


മുൻപ് നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നതായി ഡെപ്യുട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. കോഴിക്കോട് ഡെപ്യുട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുക.