ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുള്ള 40 പേർക്ക് ബലി പെരുന്നാൾ നിസ്കാരത്തിന് അനുമതി ലഭിച്ചു :-


ട്രിപ്പിൾ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന ഡി കാറ്റഗറിയിലുള്ള കൊടുവള്ളി,കിഴക്കോത്ത്, താമരശ്ശേരി,ഓമശ്ശേരി, മടവൂർ,കട്ടിപ്പാറ, നരിക്കുനി തുടങ്ങിയ പഞ്ചായത്തുകളിൽ നിബന്ധനകളോടെ ബക്രീദ് നമസ്കാരത്തിന് അനുമതി നൽകി. ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുള്ള 40 പേരെ പങ്കെടുപ്പിച്ച് കൊണ്ട് പെരുന്നാൾ നമസ്കാരം നടത്താനാണ് അനുമതി. ഈ വർഷത്തെ ചെറിയപെരുന്നാൾ നമസ്കാരവും ലഭിക്കാത്ത വിഷമത്തിലായിരുന്ന വിശ്വാസികൾക്ക്  സർക്കാരിൻറെ പെരുന്നാൾ സമ്മാനം ,