നരിക്കുനി

ഗവ.ഹയർ സെക്കന്ററി വിഭാഗം ചരിത്രവിജയം നേടി നാടിന്റെ അഭിമാനമായിരിക്കുന്നു. :-

നരിക്കുനി: -

  കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളുകളിലെ പ്ലസ് ടു മാർക്ക് വിശകലനത്തിൽ മൂന്നാം  സ്ഥാനമാണ് ഗ്രാമീണ മേഖലയിലെ നരിക്കുനി ഗവ: ഹയർ സെക്കണ്ടറി  സ്കൂളിനുള്ളത്. മുഴുവൻ മാർക്കും നേടി അഭിഷ്ണവ് സി വി, നന്ദനരാജ് എം എം എന്നീ വിദ്യാർഥികൾ സ്കൂളിന്റെ യശ്ശസ് ഉയർത്തിയിരിക്കുന്നു സയൻസ് 56, കോമേഴ്സ് 3, ഹ്യൂമാനിറ്റീസ് 2 ഇങ്ങനെ മൊത്തം 61 വിദ്യാർഥികൾക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.98. 6ശതമാനം വിജയം നേടിയ സ്കൂളിൽ കൊമേഴ്സിൽ നൂറു ശതമാനം കുട്ടികളും ഉന്നത വിജയം കരസ്ഥമാക്കി.99 ശതമാനത്തിലധികം മാർക്ക് 13 കുട്ടികൾ നേടി, 90 ശതമാനത്തിലധികം മാർക്ക് 114കുട്ടികൾക്ക് നേടാൻ കഴിഞ്ഞു. സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ അധ്യാപകരുടെയും,   പി ടി എ യുടെയും, നാട്ടുകാരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് നാടിന് അഭിമാനിക്കാവുന്ന മാതൃകാവിജയം ഈ സർക്കാർ സ്കൂൾ സ്വന്തമാക്കിയത് ,പി ടി എ പ്രസിഡണ്ട് പി പി അബ്ദുൾ ബഷീർ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു ,