സംസ്ഥാനത്ത് ശനിയും ,ഞായറും കടുത്ത നിയന്ത്രണങ്ങൾ
02.07.2021-
കോവിഡ് സ്ഥിരീകരണ നിരക്ക് (ടി പി ആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തു നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ. ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ മേഖലകൾ പുനർനിർണയിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നും തുടരും. ഒരാഴ്ചത്തേക്കാണ് ഈ നിയന്ത്രണങ്ങൾ. ബാങ്കുകളും ,ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. റേഷൻ കടകൾ 8.30 മുതൽ 12 വരെയും, 3.30 മുതൽ വൈകിട്ട് 6.30 വരെയും. നാളെയും മറ്റന്നാളും സ്വകാര്യ ബസ് സർവീസ് ഇല്ല. അവശ്യ സേവന മേഖലയിൽ ഉള്ളവർക്കായി കെഎസ്ആർടിസി പരിമിത സർവീസുകൾ നടത്തും. ടിപിആർ നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ ദേവാലയങ്ങൾ തുറക്കാം. പ്രവേശനാനുമതി 15 പേർക്കു മാത്രം.


0 അഭിപ്രായങ്ങള്‍