സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം :-


 29.07.2021


കോഴിക്കോട്: - ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന  തൊഴിലവസരം.  ടെലി കോളര്‍ (യോഗ്യത : ബിരുദം),  അക്കൗണ്ടന്റ്  (യോഗ്യത : ബികോം),    ഒഴിവുകളിലേക്ക്  ആഗസ്റ്റ് മൂന്നിന്  കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയിലില്‍ ആഗസറ്റ് ഒന്നിനകം  അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.   സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.   എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജില്‍ ലഭിക്കും.  ഫോണ്‍: 0495 2370176.