മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മോഷ്ടാക്കൾ; പ്രതികള്‍ പിടിയില്‍

          02.07.2021-

മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മോഷ്ടാക്കൾ. കോഴിക്കോട് എളേറ്റില്‍ വട്ടോളിയിലായിരുന്നു സംഭവം. മൊബൈല്‍ മോഷണത്തിനിടയിലാണ് ബീഹാര്‍ സ്വദേശി അലി അക്ബറിനെ ബൈക്കിലെത്തിയ പ്രതികള്‍ ബെെക്കില്‍ വലിച്ചിഴച്ചത്. പ്രതികളായ കാക്കൂർ രാമല്ലൂർ സ്വദേശി സനു കൃഷ്ണൻ (18), ഷംനാസ് (24) എന്നിവരെ കൊടുവള്ളി പൊലീസിന്‍റെ പിടിയിലായി.,

മൊബൈല്‍ മോഷ്ടിക്കാനെത്തിയ പ്രതികളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലി ഇവരുടെ ബൈക്കില്‍ തൂങ്ങിക്കിടന്നത്. നൂറ് മീറ്ററോളമാണ് പ്രതികൾ ഇയാളെ വലിച്ചുകൊണ്ടു പോയത് ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വഴിയരികിൽ നിൽക്കുകയായിരുന്ന അലിയുടെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു,