കെ.എസ്.ആർ.ടി.സി ബംഗളുരു സർവ്വീസുകൾ ഞായറാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും.
08/07/2021
കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള കെ എസ്ആർ ടി സി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവ്വീസുകൾ ഞായർ ( 2021 ജൂലൈ 11 ) വൈകുന്നേരം മുതലും, കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ തിങ്കളാഴ്ച( 2021 ജൂലൈ 12) മുതലും ആരംഭിക്കും.
അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട് , കണ്ണൂർ വഴിയുള്ള സർവ്വീസുകളാണ് കെഎസ്ആർടിസി നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവ്വീസുകൾ വേണ്ടി വന്നാൽ കൂടുതൽ സർവ്വീസുകൾ നടത്തും. ഈ സർവ്വീസുകൾക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
TVM CL 0471 2333886
KOZHIKODE 0495 2723796
KANNUR 0497 2707777
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799


0 അഭിപ്രായങ്ങള്‍