കരുതിയിരിക്കാം കൊതുകിനെ... 


മഴക്കാലമാണ് കൊതുക് കാലനാകുന്ന കാലം.   പൊതുജനങ്ങള്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും ആഹാര ശുചിത്വവും കൃത്യമായി പാലിക്കണം. മഴ കൂടുന്തോറും കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യമുണ്ടാകും. കോവിഡ് കൂടാതെ സിക്ക വൈറസ് സാന്നിധ്യവും സംസ്ഥാനത്ത്  സ്ഥിരീകരിച്ചതോടെ കൂടുതൽ കരുതൽ ആവശ്യമാണ്.  ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. അതിനാല്‍ വീടിനു ചുറ്റും കൊതുവളരാനുള്ള സാഹചര്യം ഇല്ലാതാക്കണം.


ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...


1. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെയും മറ്റ് രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. 


2. ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ പ്രത്യേകം ശ്രദ്ധിക്കുക. 


3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കുക. 


4. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മാത്രമല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വേണം ,