ഗ്രൈസ് മാർക്ക് നിഷേധം: NSS വളണ്ടിയർമാർ നിവേദനം നൽകി
....................................
എൻ എസ് എസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി തിരുത്താൻ ആവശ്യമായ ഇടപെടൽ നടത്താൻ വേണ്ടിഎം ജെ ഹയർ സെക്കന്ററി NSS വിദ്യാർത്ഥികൾ Dr. M  K മുനീർ MLA ക്ക് നിവേദനം നൽകി.കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനമാണ് വിദ്യാർത്ഥികൾ നടത്തിയത്.2019 ജൂൺ മാസം മുതൽ 2021 മാർച്ച് വരെയുള്ള അധ്യയന വർഷത്തിൽ Grace mark ലഭിക്കുന്നതിനാവശ്യമായ 240 മണിക്കൂർ വിദ്യാർത്ഥികൾ സേവന നിരതരയിട്ടുണ്ട്. പ്ലസ് വൺ പഠന ക്കാലത്ത് വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് മാറി നിന്ന് ഏഴുദിവസത്തെ കേമ്പിൽ പങ്കെടുത്ത് കൊണ്ടാണ്  ഗ്രാമങ്ങളുടെ പുനരുദ്ധാരണ പ്രക്രിയയിൽ സജീവമായത്. അംഗൻവാടികളുടെ നവീകരണം, ഗാന്ധിയൻ ആശയങ്ങളുടെ ബോധവൽക്കരണ പരിപാടികൾ ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ, മെഡിക്കൽ കേമ്പുകൾ ,രകതദാന കേ മ്പുകൾ ,വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ, കിടപ്പിലായ രോഗികൾക്കുള്ള ഭക്ഷണക്കിറ്റ് വിതരണം, മാസ്ക് നിർമ്മാണം, വിദ്യാഭ്യാസ പരിസ്ഥിതി പ്രവർത്തനങ്ങൾ ,നിർധന കുടുംബത്തിന് വേണ്ടിയുള്ള വീട് നിർമ്മാണം മുതലായ ഒട്ടനവധി സാമൂഹ പ്രാധാന്യമുള്ള വിഷയങ്ങൾ വിദ്യാർത്ഥികൾ ഏറ്റെടുത്ത് ചെയ്തു.കലാമേളകൾ നടന്നില്ല എന്ന പേര് പറഞ്ഞ് NSS വിദ്യാർത്ഥികൾക്ക് grace mark നൽകാതിരിക്കുന്നത് അനീതിയാണെന്ന് കുട്ടികൾ പറഞ്ഞു. ഫാത്തിമ ഹന്നത്ത് ,നിയ യു പി, ബിനു റഹ് മ, മുഹമ്മദ് യാസീൻ എന്നിവരാണ് എം എൽ എക്ക് നിവേദനം നൽകിയത്. വൈകി വന്ന ഗ്രേസ് മാർക്ക് നിഷേധം കുട്ടികളോട് ചെയ്ത അനീതിയാണെന്ന് നിവേദനം സ്വീകരിച്ച് കൊണ്ട് ഡോ.എം.കെ.മുനീർ പറഞ്ഞു. ആവശ്യമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.