ഇന്ന് ശ്രീകൃഷ്ണ ജയന്തി.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശോഭയാത്രകൾ നടക്കും


30.08.2021-


തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്. കൃഷ്ണ വേഷമണിഞ്ഞ കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തു കൂടിയാണ് ശോഭായാത്രയില്‍ ഭാഗമാകുന്നത്.വീടുകളിൽ  കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടാകും.


ആറു മണിക്കു നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ വെര്‍ച്യുല്‍ സംവിധാന വഴി കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും മത-സാംസ്കാരിക നേതാക്കളും  പങ്കെടുക്കും.